എകരൂൽ: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എ.ഡി.എസ്. തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്നതായി പരാതി. പൂർണ്ണിമ കുടുംബശ്രീയിലെ പ്രസിഡന്റായ യുവതിയുടെ അതേ പേരിലുള്ള
വോട്ടവകാശമില്ലാത്ത ഒരു സ്ത്രീ എ.ഡി.എസ്. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് ചെയ്തതായാണ് പരാതി,
കള്ള് വോട്ട് ചെയ്തതിനെതിരായി കുടുംബശ്രീയ്ക്ക് അയോഗ്യത കല്പിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറി, റിട്ടേണിംഗ് ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എന്നിവർക്ക്
വോട്ടവകാശമുള്ള അംഗം പരാതി നല്കി.