കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസിയെ പൊലീസ് തിരിച്ചെത്തിച്ചു. നേരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തൊണ്ടയാട് സ്വദേശിയേയും ആളുകൾക്ക് ശല്യമായതിനാൽ തിരിച്ച് മാനിസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചതായി മെഡിക്കൽകൊളേജ് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇടവവണ്ണ സ്വദേശിയായ യുവാവ് ആശുപത്രിയിൽ നിന്നും ചാടിപ്പോയത്. ഇയാൾ വഴിയരികിൽ സ്ത്രീകളേയും മറ്റ് യാത്രക്കാരേയും ശല്യം ചെയ്യുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ മെഡിക്കൽകൊളജ് എസ്.ഐ.വി.വി.ദീപിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കീഴ്‌പെടുത്തി ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചത്. തൊണ്ടയാട് സ്വദേശിയായ ആൾ സ്ഥിരം പ്രശ്‌നക്കാരനാണ്. വാക്കേറ്റം മൂക്കുമ്പോൾ പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കുന്നത് പതിവുമാണ്.