കൊടിയത്തൂർ: പാറക്വാറികൾക്ക് വികസനാനുമതി തേടുന്ന അപേക്ഷ പരിഗണിച്ച പഞ്ചായത്തിൻെറ തീരുമാനം പാതി വഴിയിൽ. ഇപ്പോൾ തന്നെ ക്വാറികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശനം പരിസരവാസികളെ അലട്ടുകയാണെന്നും വികസനാനുമതി നൽകി നൽകിയിൽ ദുരിതം വർദ്ധിക്കുമെന്നും ഭരണ സമിതി അംഗങ്ങളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നതിനാൽ പ്രശ്നം പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു.5, 6, 7 വാർഡുകളിലെ ജനപ്രതിനിധികളും രണ്ട് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് സമിതി. തോട്ടുമുക്കം മേഖലയിൽ പ്രവർത്തിക്കുന്ന പാറക്വാറികൾക്കും ക്രഷറുകൾക്കും ഉയർന്ന പ്രവർത്തനശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുമതി തേടിയുള്ള ഉടമകളുടെ അപേക്ഷയാണ് പലവട്ടം മാറ്റിവച്ച ശേഷം ഇന്നലെ ചേർന്ന കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി യോഗം പരിഗണിച്ചത്.