അത്തോളി: വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വാക്സിനേഷൻ യജ്ഞത്തിൽ പങ്കാളികളായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ. വാക്സിൻ ബോധവൽക്കണം, ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് വളണ്ടിയർമാർ ഏറ്റെടുക്കുന്നത്. ഉള്ളിയേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്നുവരുന്ന വാക്സിനേഷൻ പരിപാടിയിൽ രജിസ്ട്രേഷൻ , ആധാർ പരിശോധന , ടോക്കൺ വിതരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. വളണ്ടിയർ മാരായ അഭിനവ് കെ നായർ അർജുൻ റാം അനാമിക പി.കെ എന്നിവർ നേതൃത്വം നൽകി