പനമരം: വിരാജ്പേട്ട ചമ്പൈ ബെല്ലുരിലെ കെ.ടി.ദുരൈ (50)യെ കാണാനില്ലെന്ന് ബന്ധുക്കൾ പനമരം പൊലീസിൽ പരാതി നൽകി. അഞ്ചുകുന്ന് എടത്തംകുന്നിലെ മകളുടെ വീട്ടിൽ നിന്ന് വിരജ്‌പേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോയ ഇയാൾ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. കാണാതാകുമ്പോൾ പിങ്ക് ബ്ളാക്ക് കളർ ചെക്ക് ഷർട്ടും, കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. പനമരം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരുന്നുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04935 222 200, 9447323535 ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.