കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദത്തിൽ 2 മണിയ്ക്ക് ശേഷമുളള്ള ഒപി നിറുത്തിയത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ആശുപത്രിയിലെ 2 ഡോക്ടർമാർ കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് ഒപി നിറുത്തിയത്. 300ഓളം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒപി നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ആശുപത്രിയിൽ പനിയും ചുമയുമായെത്തുന്ന രോഗികൾ ഇതോടെ പ്രയാസത്തിലാകുകയാണ്.