കോഴിക്കോട് : കൊവിഡ് മാനദണ്ഡം പാലിക്കാതെ കോർപ്പറേഷൻ കുടുംബശ്രീ തിരഞ്ഞെെടുപ്പ്. എ.ഡി.എസ്സിന്റെയും സി.ഡി.എസ്സിന്റെയും തിരഞ്ഞെടുപ്പ് നടന്ന ആംഫിതിയേറ്ററിൽ നിരവധി പേരാണ് എത്തിയത്.

അതിന് പുറമെ ബഹളവും കൂടിയായപ്പോൾ സ്ഥിതിഗതികൾ വഷളായി. കോർപറേഷനിലെ രണ്ടു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഏകപക്ഷീയമായി പാനൽ അവതരിപ്പിച്ച് ഉദ്യോഗസ്ഥർ ആളുകളെ തീരുമാനിക്കുകയായിരുന്നെന്ന ആരോപണം ഉയർന്നു. ഒരു വിഭാഗം ബഹളംവെച്ചു. നാമനിർദ്ദേശം നിർദേശം ചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആരോപണം ഉയർന്നു. ഏകപക്ഷീയമായി അംഗങ്ങളെ തിരഞ്ഞെടുക്കാൻ ചില ആളുകളെ നേരത്തെ ഉള്ളിൽ കയറ്റുകയും വൈകിയെന്ന് പറഞ്ഞ് കുറച്ചു പേരെ മാറ്റിനിറുത്തിയെന്നുമാണ് ആരോപണം. 73കുടുംബശ്രീ യൂണിറ്റുകളിലെ അഞ്ച് വീതം ആളുകളാണ് പങ്കെടുത്തത്. പൊലീസും ആദ്യഘട്ടത്തിൽ സ്ഥലത്തെത്തിയില്ല. കളക്ടർക്ക് പരാതി നൽകുമെന്ന് ഒരുവിഭാഗം കുടുംബശ്രീക്കാർ അറിയിച്ചു.