കൊയിലാണ്ടി: കൊവിഡ് മൂന്നാം തരംഗം വ്യാപകമായതോടെ ടൗണിൽ ആളൊഴിഞ്ഞു. സമീപപ്രദേശത്ത് നിന്ന് വരുന്ന ബസുകളിൽ യാത്രക്കാർ വളരെ കുറവാണ്. ആരോഗ്യ മേഖലയും നഗരസഭയും പൊലീസും ബോധവത്കരണ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. വിവാഹ ഗൃഹ പ്രവേശന ചടങ്ങുകളിൽ കൊവി ഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ നഗരസഭാ ആരോഗ്യവകുപ്പ് ജാഗ്ര തപുലർത്തുന്നുണ്ട്.