പേരാമ്പ്ര:പേരാമ്പ്ര ബൈപാസ് റോഡ് നിർമ്മാണത്തിന്റെ മറവിൽ നീർത്തടങ്ങൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നതായി പരാതി. മുറിച്ചാണ്ടിത്താഴ, മരക്കാടി തോട് തുടങ്ങിയ മേഖലകളിലാണ് മണ്ണിടൽ തുടരുന്നത് .വില്ലേജ് ആഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത തക്കം നോക്കിയാണ് മണ്ണിട്ടുനികത്തുന്നതെന്നും ചില നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നികത്തലെന്നുമാണ് ആക്ഷേപം. ഇന്നലെ വാർഡ് മെമ്പർ വിനോദ് തിരുവോത്തിൽ നേതൃത്വത്തിൽ നീർത്തടം നികത്തൽ തടഞ്ഞു.നികത്തിയ മണ്ണ് എടുത്ത് മാറ്റണമെന്നും അനധികൃതമായി നീർത്തടം നികത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകരും ബഹുജന സംഘടനകളും ആവശ്യപ്പെട്ടു .