കോഴിക്കോട്: റിപബ്ലിക് ദിനഘോഷത്തോടനുബന്ധിച്ച് വിവിധ ഓൺലൈൻ മത്സരങ്ങൾ ഒരുക്കി ജില്ലാ ഭരണകൂടം. 'എന്റെ രാജ്യം എന്റെ പ്രതീക്ഷ' എന്ന പ്രമേയം മുൻനിറുത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ചലച്ചിത്ര നിരൂപണം, 'റീൽ ഇറ്റ്' റീൽസ് തയ്യാറാക്കൽ, ഉപന്യാസ രചന, 'ഹൈകു' മൂന്ന് വരി കവിത രചന, ഫേട്ടോഗ്രാഫി മത്സരങ്ങളിൽ പ്രായഭേദമന്യേ പങ്കെടുക്കാം. രചനാ മത്സരങ്ങളിലെ എൻട്രികൾ 'നമ്മുടെ കേരളം' മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സമർപ്പിക്കേണ്ടത്. ചിത്ര രചന, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രച്ഛന്ന വേഷം മത്സരങ്ങൾ വയസ്സ് അടിസ്ഥാനമാക്കിയുള്ള വിഭാഗങ്ങളിലായി നടക്കും. ഭരണഘടനയെയും നിർമ്മാണ സഭയിലെ മലയാളികളെയും പരിചയപ്പെടുത്തുന്ന ഓൺലൈൻ സീരീസുകളും ക്വിസ് സീരീസും അനുബന്ധ ലൈവ് സീരീസുകളും ജില്ലാ ഭരണകൂടം തയ്യാറാക്കും. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാദ്ധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.