തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സഫലീകരിക്കാൻ കഴിയുന്ന വികസനപ്രവർത്തനങ്ങളുടെ പട്ടികയിലേക്ക് പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ നിർദ്ദേശം സമർപ്പിക്കാം. ഒരു വ്യക്തിയ്ക്ക് അഞ്ചു നിർദ്ദേശങ്ങൾ വരെ മുന്നോട്ടുവെക്കാം. ഇതിനായുള്ള ലിങ്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ നജില അഷറഫ്, ജിഷ, കുട്ടികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.