വടകര: ഒമിക്രോൺ ഭീഷണിയിൽ ഒഞ്ചിയം പഞ്ചായത്തും മടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉച്ചഭാഷിണി നഗരത്തിൽ മുന്നറിയിപ്പ് നടത്തി. പനിയോപനി ലക്ഷണമോ ഉള്ളവർ സമൂഹവുമായി ഇടപെടരുതെന്നും ഭക്ഷണ ശാലകളിൽ അൻപത് ശതമാനമായി നിജപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു. 23, 30 തീയതികളിൽ ആവശ്യ സർവീസ് മാത്രമേ പ്രവർത്തിക്കുകയുള്ളൂ.യാത്രചെയ്യുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം. അന്നേദിവസം യാത്രചെയ്യുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം. ഈ ദിവസങ്ങളിലെ കല്യാണങ്ങളിൽ 20 പേർ മാത്രം. ,ആവശ്യ സർവീസ് കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ മാത്രം .ഹോട്ടലുകൾ പാർസൽ മാത്രം രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ. അഴിയൂരിൽ കൊവിഡ് രോഗികൾ 107 എണ്ണം ആയതിനാൽ ഞായാറഴ്ച ഒഴികെയുള്ള ദിവസങ്ങളിലെ കല്യാണങ്ങളിൽ 50 പേർ മാത്രം. ബീച്ചുകളിൽ ആൾക്കൂട്ടം അനുവദിക്കുന്നതല്ല. പൊതു പരിപാടികൾ അനുവദിക്കുന്നതല്ല. മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാക്കുന്നതാണ്.
വാർഡ് തലത്തിൽ ആർ ആർ ടി യുടെ മേൽനോട്ടത്തിൽ വാക്സിൻ എടുക്കാത്തവർ, മറ്റു മാറാരോഗികൾ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം പൾസ് ഓക്സിമീറ്റർ കരുതി വെക്കുകയും വേണം. ഇതിനായി മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് ആർ. ആർ. ടി യോഗങ്ങൾ ചേരും.