kovid

ടി.പി.ആർ 50ലേക്ക്

കോഴിക്കോട് : പ്രതിരോധങ്ങളെല്ലാം തകർത്ത് നാടിനെ ഭീതിയിലാക്കി കൊവിഡ് പടരുന്നു. പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്ന നിലയിലേക്ക് ജില്ലയിൽ കൊവിഡ് രൂക്ഷമാവുകയാണ്. ഇന്നലെ 47.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധിച്ച 9,296 പേരിൽ 4,385 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 4,271 പേർ രോഗികളായി. 63 പേർക്ക് ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. അതെസമയം 1, 567 പേർ രോഗമുക്തി നേടി. 24, 233 പേരാണ് ചികിത്സയിലുള്ളത്. 19,080 പേർ വീടുകളിലാണ് . 25,994 പേർ നിരീക്ഷണത്തിൽ കഴിയുന്നു . മരണം 4,600 ആയി ഉയർന്നു.

ഭയപ്പെടേണ്ട,​ സജ്ജമാകണം: ജില്ല മെഡിക്കൽ ഓഫീസർ

കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ കുറഞ്ഞത് ആശ്വാസകരമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ല. എന്നാൽ കേസുകൾ കൂടിക്കൊണ്ടിരുന്നാൽ കൂടുതൽ പേരെ ആശുപത്രിയിലാക്കേണ്ടതായി വന്നേക്കാം. അതിനനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. നിലവിൽ 200 റൂമുകളുള്ള എൻ.ഐ.ടിയിലെ എസ്.എൽ.ടി.സി ഒമിക്രോൺ ചികിത്സയ്ക്ക് മാത്രമായി മാറ്റിവെച്ചിരിക്കയാണ്.

കാറ്റഗിറി ബി കേസുകൾ ബീച്ച് ആശുപത്രിയിലാണുളളത്. ഐ.സി.യു സംവിധാനം മെഡിക്കൽ കോളേജിൽ മാത്രമാണുളളത്. സ്വകാര്യ ആശുപത്രികളിലും ആവശ്യമായ ബെഡുകൾ മാറ്റിവെക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

100 ബെഡുകളുള്ള എസ്.എൽ.ടി.സി ഹോമിയോ മെഡിക്കൽ കോളേജിൽ ഒരുക്കുന്നതിന് നടപടി സ്വീകരിച്ചു. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ നൽകുന്നതിനും 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തീകരിക്കേണ്ടതുമുണ്ട്.

ജി​ല്ലാ കൊ​വി​ഡ് ​ക​ൺ​ട്രോ​ൾ​ ​റൂം ന​മ്പ​റു​ക​ൾ

കോ​ഴി​ക്കോ​ട്

0495​ 2371471
0495​ 2376063
7594042133

വ​യ​നാ​ട്

8590902880
0493​ 6202343
0493​ 6202375