job

കോഴിക്കോട്: കേരള സ്‌കിൽസ് എക്‌സലൻസ് അക്കാഡമി ഫെബ്രുവരി 12, 13 തീയതികളിൽ തൃശൂർ വിമല കോളേജിൽ നടത്തുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ഈമാസം 25 വരെ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ 8075967726 എന്ന മൊബൈൽ നമ്പറിലോ രജിസ്റ്റർ ചെയ്യാമെന്ന് കെയ്‌സ് അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓൺലൈൻ വഴിയും അഭിമുഖത്തിലൂടെ കണ്ടെത്താൻ കമ്പനികൾക്ക് അവസരം ലഭിക്കും.