പുതുപ്പാടി : ബൈക്ക് യാത്രികന് കാട്ടു പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റു. ചോയോട് ചിരണ്ടായത്ത് സ്വദേശി ജോമോനാണ് കഴിഞ്ഞ ദിവസം രാത്രി 09:30 ഓടെ പരിക്കേറ്റത്. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോമോനെ പന്നി ആക്രമിക്കുകയായിരുന്നു. ഈങ്ങാപ്പുഴ സ്വകാര്യഹോസ്പിറ്റലിൽ ചികിത്സ തേടി.