@ 5581 പേർക്ക് കൊവിഡ്
കോഴിക്കോട്: ജില്ലയിൽ ആശങ്കയായി കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ 5581 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളവും( 11,091) തിരുവനന്തപുരവും (8980) കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ജില്ല. ശനിയാഴ്ച 4385 പേർക്കായിരുന്നു കൊവിഡ്. ജില്ലയിൽ 3229 പേർ രോഗ വിമുക്തി നേടി.