കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 317 പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143492 ആയി. 137146 പേർ രോഗമുക്തരായി. നിലവിൽ 5063 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 4833 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
759 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1077 പേർ ഉൾപ്പെടെ ആകെ 17012 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 566 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.