കോഴിക്കോട്: സംഭാവന നൽകുന്ന തന്റെ ഫോട്ടോ കോൺഗ്രസ് പ്രവർത്തകർ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതിനെതിരെ നിയമന നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അദ്ധ്യക്ഷയും എൻ.സി.പി നേതാവുമായ അനിത രാജൻ പറഞ്ഞു.

ഭർത്താവിന്റെ കോൺഗ്രസുകാരായ രണ്ടു പഴയകാല സഹപ്രവർത്തകർ സംഭാവനയ്ക്കായി വീട്ടിൽ വന്നിരുന്നു. പൊതുപ്രവർത്തകയെന്ന നിലയിൽ മറ്റു രാഷ്ട്രീയപാർട്ടികളിലുള്ളവർ സംഭാവന ആവശ്യപ്പെട്ടാലും നൽകാറുണ്ട്. ഫോട്ടോ എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ അതു വേണ്ടെന്ന് പറഞ്ഞതാണെങ്കിലും കാര്യമാക്കാത പെട്ടെന്ന് ഫോട്ടോ എടുത്തു. സംഭാവനയ്ക്ക് രശീതി ഒന്നും തന്നിരുന്നില്ല. ഇതു ഒരു ചതിയാണെന്ന് മനസ്സിലായത് ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്.