ബാലുശ്ശേരി: കൂനഞ്ചേരി വയലിലെ തരിശുഭൂമിയിൽ നെൽകൃഷിയിറക്കിയ കാർഷിക കർമ്മസേന നൂറ് മേനി വിളവ് കൊയ്തെടുത്തു. വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൺവീനർ അഹമ്മദ്കുട്ടി, കൃഷി അസിസ്റ്റന്റ് ഇ.കെ.സജി എന്നിവരും സംബന്ധിച്ചു.
തരിശായി കിടന്ന ആഴം കൂടിയ വയലിൽ പ്രതീക്ഷിച്ചതിലും നല്ല വിള ലഭ്യമായെന്ന് കർമ്മസേന ഫെസിലിറ്റേറ്റർ രാധാകൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. നിറഞ്ഞു വിളഞ്ഞ നെന്മണികൾ അരിയാക്കി കർമ്മസേനയുടെ പേരിൽ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി ഓഫീസർ പി.വിദ്യ പറഞ്ഞു. കർമ്മസേന അംഗങ്ങൾക്കു പുറമെ കാർഷിക വികസന സമിതി അംഗങ്ങളും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.