spokenenglish
സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പേപ്പർലെസ് ഇംഗ്ലീഷ് ട്രെയിനിംഗ് എന്ന പേരിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. സ്പോക്കൺ ഇംഗ്ലീഷിനു പുറമെ പൊതുവിജ്ഞാനവും നൈപുണ്യ വികസനവും ഉൾപ്പെടുത്തിയാണ് പരിശീലനം.

ദിവസവും പാഠങ്ങളും പ്രവർത്തനങ്ങളും വാട്സ് ആപ്പിലൂടെ പഠിതാക്കൾക്ക് കൈമാറും. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ തത്സമയ ക്ലാസുകളും ഉണ്ടാകും. പരിശീലനത്തിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോ അവരുടെ രക്ഷാകർത്താക്കളോ 6282608517 എന്ന വാട്സ് ആപ്പ് നമ്പർ ഫോണിൽ സേവ് ചെയ്ത് ആ നമ്പറിലേക്ക് 'താല്പര്യമുണ്ട്' എന്ന് മെസേജ് അയക്കുകയും ചെയ്യണം.