കുറ്റ്യാടി: പച്ചത്തേങ്ങ സംഭരണ നടപടികൾ അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കിസാൻ കോൺഗ്രസ്. 2012ൽ പച്ചത്തേങ്ങ സംഭരണ ത്തിന് സ്വീകരിച്ച അതേ രീതി തന്നെ സർക്കാർ സ്വീകരിക്കണം. കിലോഗ്രാമിന് 40 രൂപ നൽകാനും കേര ഫെഡിന് വരുന്ന നഷ്ടം സർക്കാർ സബ്സിഡിയായി നൽകാൻ സംവിധാനം ഒരുക്കണമെന്നും കിസാൻ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു പറഞ്ഞു.