@രോഗമുക്തി 2966
കോഴിക്കോട് : ജില്ലയിൽ കൊവിഡ് കണക്കുകൾ കുതിച്ചുയർന്ന് തന്നെ.ഇന്നലെ ജില്ലയിൽ 4,432 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 4,308 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 75 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 14 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,948 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗമുക്തി 2966. ജില്ലയിലെ വിവിധ ഇടങ്ങളിൽ ചികിത്സയിലായിരുന്ന 2,966 പേർ കൂടി രോഗമുക്തി നേടി. 32,528 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 4,668 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.