സുൽത്താൻ ബത്തേരി: ഡൽഹിയിൽ ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബത്തേരി സെന്റ് മേരീസ് കോളേജിലെ നാല് എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കും. ഒരാൾ പിഎം റാലിയിലും മറ്റ് മൂന്ന് പേർ ജനപഥിലുമാണ് പരേഡിൽ അണി നിരക്കുക. രണ്ടാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി അഭയ് രാജീവ്, ബി.എസ്.സി ബോട്ടണി വിദ്യാർത്ഥിനി പാർവ്വതി വി.രാജേന്ദ്രൻ, ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി അമല സൂസൻ, ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി സ്വാതി സുനിൽ എന്നിവരെയാണ് പരേഡിനായി തെരഞ്ഞെടുത്തത്.
അഖിലേന്ത്യ തലത്തിൽ 17 ഡയറക്ടറേറ്റുകളിൽ നിന്നായി 1600 -ഓളം കേഡറ്റുകളാണ് പങ്കെടുക്കുന്നത്. കോഴിക്കോട് ഗ്രൂപ്പിന് കീഴിലുള്ള വയനാട് അഞ്ച് ബറ്റാലിയനിൽ നിന്ന് യോഗ്യത നേടിയ അഞ്ച് പേരിൽ നാല് പേരും സെന്റ് മേരീസിൽ നിന്നുള്ളവരാണ്.

ഫോട്ടോ--കേഡറ്റ്
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ബത്തേരി സെന്റ് മേരീസ് കോളേജിലെ എൻസിസി കേഡറ്റുകളായ അഭയ് രാജീവ്, പാർവ്വതി വി.രാജേന്ദ്രൻ,അമല സൂസൻ, സ്വാതി സുനിൽ