 
മുക്കം: കുട്ടികൾക്ക് സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകന്റെ സ്നേഹ സമ്മാനം. രണ്ട് സൈക്കിളുകളാണ് കുട്ടികൾക്ക് സമ്മാനിച്ചത്. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻ തോട് ഗവ.എൽ.പി സ്കൂൾ അദ്ധ്യാപകൻ സക്കീർ ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയും മുമ്പ് അവധിയെടുത്ത് ഗൾഫിൽ പോയതായിരുന്നു. തിരിച്ചെത്തും മുമ്പ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായി നിയമനം ലഭിച്ചു. തുടർന്നാണ് മാതൃവിദ്യാലയത്തിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കുകയും വിടുതൽ വാങ്ങി പോകേണ്ടതായും വന്നത്. കരുവമ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകനായാണ് പുതിയ നിയമനം. ഉപഹാരം പി.ടി.എ പ്രസിഡന്റ് ടെന്നീസ് ചോക്കാട്ട് ഏറ്റുവാങ്ങി. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ മുസ്തഫ ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൽസമ്മ ജോർജ് പങ്കെടുത്തു.