ബാലുശ്ശേരി: കൃഷി വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി തുരുത്യാട് എ.എൽ.പി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി. നടീൽ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു . ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. എൻ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക പ്രേമ , വാർഡ് മെമ്പർ വിജേഷ് ഇല്ലത്ത്, പി. ടി .എ പ്രസിഡന്റ് മുരളി ,കൃഷി അസിസ്റ്റന്റ് കെ.എൻ. ഷിനിജ എന്നിവർ സംസാരിച്ചു. സ്കൂൾ അടച്ച സാഹചര്യത്തിൽ കൃഷിഭവന്റെ മേൽനോട്ടത്തിൽ അദ്ധ്യാപകരും പി .ടി .എയും ചേർന്ന് കൃഷി പരിപാലിക്കും.