പയ്യോളി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. ചെയർപേഴ്സണായി 15ാം വാർഡിലെ എൻ.കെ റീത്ത 36 ൽ 30 വോട്ടുകൾ നേടി വിജയിച്ചു. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് 36-ാം വാർഡിലെ പി.വി ബവിഷ ബൈജു തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2 ന് വിദ്യാനികേതൻ പബ്ലിക് സ്കൂളിലായിരുന്നു തിരഞ്ഞെടുപ്പ്. എതിരായി മത്സരിച്ച രണ്ടാം വാർഡിലെ സവിതയും (15 വോട്ട് ), 25-ാം വാർഡിലെ ആയിഷ (10 വോട്ടുകൾ) എന്നിവരാണ് പരാജയപ്പെട്ട സ്ഥാനാർഥികൾ.
നേരത്തേ 36 വാർഡുകളിൽ നിന്നുള്ള 396 എ ഡി എസ് അംഗങ്ങളളിൽ 338 അംഗങ്ങളാണ് പങ്കെടുത്തത്.85% പോളിങ്ങ് നടന്നു. 26 ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കും