
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തിൽ കാസർകോട്ട് ദേശീയപതാക തലകീഴായി ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുക്കണം. പതാക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തതാണ്. പിന്നീട് മാദ്ധ്യമപ്രവർത്തകർ പതാക തലകീഴായാണ് ഉയർത്തിയതെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. സംഭവം ഡി.ജി.പി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.