കുറ്റ്യാടി: കാസർഗോഡ് റിപ്പബ്ലിക്ക് ദിനപരേഡിൽ ദേശീയപതാക തെറ്റായ രീതിയിൽ ഉയർത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് ഐൻ.എൻ.എൽ ആവശ്യപെട്ടു. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും, മന്ത്രിയെ അപകീർത്തിപെടുത്താൻ ബോധപൂർവം ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഐ.എൻ.എൽ കുറ്റ്യാടി മേഖല ചെയർമാൻ ഇ.കെ പോക്കർ, കൺവീനർ താനാരി കുഞ്ഞമ്മദ് എന്നിവർ ആവശ്യപെട്ടു. പതാക സജീകരണം ബന്ധപ്പെട്ട ജീവനക്കാരുടെ ചുമതല ആയിരിക്കെ മന്ത്രിയെ പ്രതികൂട്ടിലാക്കാനുള്ള ചാനൽ വാർത്തകൾ നിർഭാഗ്യകരമാണെന്നും, ഇതിന്റെ പിന്നിലുള്ള ഏതു മുതലെടുപ്പുകളിലും അധികൃതർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.