കരണി: കരണി മിനി സ്റ്റേഡിയം അധികാരികളുടെ അനാസ്ഥ മൂലം ഒരു വർഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്നു. കണിയാമ്പറ്റ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കരണി മിനി സ്റ്റേഡിയം മണ്ണിട്ട് നവീകരിക്കാൻ തീരുമാനിച്ചതായിരുന്നു. ഇതേതുടർന്ന് ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ പരിശീലനം നടന്നിരുന്ന ഗ്രൗണ്ട് ഭാഗികമായി മണ്ണിടുകയും ചെയ്തു. ഗ്രൗണ്ട് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. മാത്രവുമല്ല സാമൂഹികവിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് നിരവധി ടൂർണമെന്റുകൾ നടന്ന ഈ ഗ്രൗണ്ട്‌ ഇപ്പോൾ.