കോഴിക്കോട്: കൃഷി വകുപ്പിന്റെ പച്ചത്തേങ്ങ സംഭരണ പദ്ധതി പ്രകാരം നാളികേര വികസന കോർപ്പറേഷനും വേങ്ങരി കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രവും സംയുക്തമായി നാളികേര സംഭരണം ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിവസവും 10 മുതൽ 4 മണി വരെ വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിലെ നാളികേര ഡ്രയർ യൂണിറ്റിൽ കിലോ 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും. കൃഷിഭവൻ സർട്ടിഫിക്കറ്റ് പ്രകാരം ഒരു വർഷത്തെ ഉത്പാദനത്തിന്റെ ആറിലൊന്ന് തൂക്കം 2 മാസത്തിലൊരിക്കൽ താങ്ങുവില പ്രകാരം എടുക്കും. നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം.നാരായണൻ ആദ്യ സംഭരണം ഉദ്ഘാടനം ചെയ്തു. നാളികേര വികസന കോർപ്പറേഷൻ എം.ഡി സിദ്ധാർത്ഥൻ.എ.കെ,കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രം സെക്രട്ടറി സി.പി.സൈബുന്നീസ, അസി.സെക്രട്ടറി അജയ് അലക്സ് എന്നിവർ പങ്കെടുത്തു.