
കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. 5,001 പേർക്കാണ് ഇന്നലെ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ കണക്കിൽപെടാത്തവർ ഇതിന്റെ ഇരട്ടിയോളം വരും. രോഗലക്ഷണമുള്ളവർ പലരും പരിശോധന നടത്താതെ വീടുകളിൽ കഴിയുകയാണ്. സമ്പർക്കത്തിലൂടെ 4,775 പേർ രോഗികളായപ്പോൾ 123 പേർക്ക് ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 73 പേർക്കും 30 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9,576 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4,012 പേർകൂടി രോഗമുക്തരായി. നിലവിൽ 30,719 പേർ കൊവിഡ് ബാധിതരായി കഴിയുന്നുണ്ട്. 34,124 പേർ ക്വാറന്റൈനിലാണ്. മരണം 4,677 ആയി ഉയർന്നു. 26ന് 4196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
# ചികിത്സയിലുളളവർ
സർക്കാർ ആശുപത്രികൾ 347
സ്വകാര്യ ആശുപത്രികൾ 713
എസ്.എൽ.ടി.സി 56
എഫ്.എൽ.ടി.സി 15
വീടുകൾ 24,585
@ ജില്ലാ കൊവിഡ് കൺട്രോൾ റൂം നമ്പർ
0495 2376063, 0495 2371471
എ കാറ്റഗറിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഈമാസം 20 മുതൽ 26 വരെയുള്ള ആഴ്ചയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തരംതിരിവ്. എ കാറ്റഗറിയിൽ സ്വീകരിക്കേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ മാത്രം. 30ന് അവശ്യ സർവീസുകൾക്ക് മാത്രം അനുമതി.