
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾ ഇ -ഓഫീസിലേക്ക് മാറുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി കോഴിക്കോട് മേഖലാ കാര്യാലയത്തിൽ ഇ-ഓഫീസ് പ്രവർത്തനമാരംഭിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഹയർസെക്കൻഡറിയുടെ ഒരു മേഖലാ കാര്യാലയം ഇ- ഓഫീസായി മാറുന്നത്. ഓൺലൈനായി നടന്ന ചടങ്ങ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് അപർണ വി.ആർ, ജോയിന്റ് ഡയറക്ടർമാരായ ആർ.സരേഷ് കുമാർ, എസ്.എസ്.വിവേകാനന്ദൻ ,സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൾ കലാം.എം , സീനിയർ ഫിനാൻസ് ഓഫീസർ മോഹൻകുമാർ.എം, ജില്ലാ കോ ഓർഡിനേറ്റർ കൃഷ്ണദാസ് പി.കെ, വയനാട് ജില്ലാ കോ ഓർഡിനേറ്റർ പ്രസന്ന.കെ, ഓഫീസ് സൂപ്രണ്ട് നിഖിലേഷ്.ആർ തുടങ്ങിയവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ കോ ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം തുടങ്ങിയർ പങ്കെടുത്തു.