img20220127

തിരുവമ്പാടി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടി അഗസ്ത്യൻമുഴി സഹൃദയ യൂത്ത് കൾച്ചറൽ ഓർഗനൈസേഷന്റെയും തൊണ്ടിമ്മൽ അക്ഷയശ്രീയുടെയും സഹകരണത്തോടെ ഇരുവഞ്ഞിപുഴയോരത്ത് ജലസംരക്ഷണ പരിപാടി നടത്തി. ഇരുവഞ്ഞിപ്പുഴ ജീവനാണ് - ജലം അമൂല്യമാണ് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല ഉദ്ഘാടനം ചെയ്തു. ആവാസ് ചെയർ പേഴ്സൺ ശിൽപ സുന്ദർ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ബിജു എണ്ണാർ മണ്ണിൽ, തിരുവമ്പാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ, സഹൃദയ സെക്രട്ടറി ഇ.സുജേഷ്, അക്ഷയശ്രീ സെക്രട്ടറി കെ.പി.രമേഷ്, ആവാസ് സെക്രട്ടറി ജിഷി പട്ടയിൽ, ശിവദാസൻ കലൂര്, സുന്ദരൻ എ പ്രണവം, സൗഫീക്ക് വെങ്ങളത്ത്, സുരേഷ് ബാബു മക്കാട്ട് ചാൽ, അനാമിക ബിജു എന്നിവർ ആശംസാ പ്രസംഗം നടത്തി. ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് 73 വൃക്ഷ തൈകൾ നട്ടു. ജല സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.