
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.രവീന്ദ്രനാഥ് (84) പറയഞ്ചേരിയിലെ കാമ്പറത്ത് വസതിയിൽ നിര്യാതനായി. മുൻ എം.പി യും കോഴിക്കോട് മേയറുമായിരുന്ന പ്രൊഫ.എ.കെ. പ്രേമജത്തിന്റെ ഭർത്താവാണ്. മക്കൾ: പ്രേംനാഥ് രവീന്ദ്രനാഥ് (എക്‌സി. ഡയറക്ടർ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ), ഡോ.പ്രവീൺ രവീന്ദ്രനാഥ് (ആസ്‌ട്രേലിയ). മരുമക്കൾ: ലയ അശോകൻ, ഡോ.എവ്‌ലിൻ മനോഹർ. സഞ്ചയനം തിങ്കളാഴ്ച.