
തിരുവമ്പാടി: വയൽ മണ്ണിട്ടു നികത്തുന്നത് റവന്യൂ അധികൃതർ തടയുകയും മണ്ണടിക്കുകയായിരുന്ന വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിരുവമ്പാടി കക്കുണ്ട് വയലിലാണ് മണ്ണിട്ടു നികത്തുന്നത് താമരശ്ശേരി താലുക്ക് ഡപ്പൂട്ടി താഹസിൽദാർ നിസാമുദ്ദീൻ തടഞ്ഞത്. പരാതിയെ തുടർന്ന് ഡെപ്യുട്ടി താഹസിൽദാരും സംഘവും പരിശോധനയ്ക്കെത്തിയപ്പോഴും മണ്ണടിച്ചു കൊണ്ടിരിക്കുകയായിരുന്ന ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി.പി.എം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി ഫിലിപ്പിന്റെ അമ്മയുടെ പേരിലുള്ളതാണ് വയലെന്ന് റവന്യൂ അധികൃതർ പറഞ്ഞു.