നാദാപുരം: ഒഴുക്കിൽപ്പെട്ട മൂന്ന് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ പതിനൊന്ന് വയസുകാരി മയൂഖയേ തേടി രാഷ്ട്രപതിയുടെ പുരസ്‌കാരം എത്തിയതോടെ അഭിനന്ദനങ്ങളുമായി നാട്ടുകാരും ജനപ്രതിനിധികളും. 2020 ഓഗസ്റ്റ് നാലിനായിരുന്നു
നാദാപുരം ചെക്യാട് ചെറുവരത്താഴ തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന വേങ്ങോൽ മൂസ്സ സക്കീന ദമ്പതികളുടെ ഇളയ മകനായ മൂന്ന് വയസ്സുകാരൻ മുഹമ്മദിന്റെ ജീവനാണ് മയൂഖ രക്ഷിച്ചത്. അന്ന് ഒൻപത് വയസായിരുന്നു മയൂഖയ്ക്ക്. വൈകുന്നേരം തോട്ടിൽ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്ന മയൂഖ.
മുഹമ്മദിന്റെ സഹോദരങ്ങൾ കുളിക്കാൻ തോട്ടിലേക്ക് പോയപ്പോൾ വീട്ടുകാർ അറിയാതെ മുഹമ്മദും പോയതായിരുന്നു. മുഹമ്മദ് വെള്ളത്തിൽ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്ക് ചാടി മുങ്ങി വെള്ളത്തിനടിയിലായ മുഹമ്മദിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.ഇതുകണ്ട കുട്ടികൾ ഒച്ചവെച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി പ്രാഥമിക ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയായിരുന്നു.
ഇതോടെ മയൂഖയെ തേടി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്‌ക്കാരമായ ജീവൻ രക്ഷാപഥക്ക് എത്തുകയായിരുന്നു.
ചെക്യാട് ഈസ്റ്റ് എൽ.പി.സ്‌കൂൾ നാലാംതരം വിദ്യാർത്ഥിനിയായിരുന്നു അന്ന് മയൂഖ. ഇപ്പോൾ വളയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്