കോഴിക്കോട് : ചെറൂപ്പ എം.സി.എച്ച്. യൂണിറ്റ് ഹെൽത്ത് ഇൻസ്‌പെക്ടറെയും മറ്റു ജീവനക്കാരെയും ഡ്യൂട്ടിക്കിടയിൽ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കേരള ഹെൽത്ത് ഇൻസ്‌പെക്ടേർസ് യൂണിയൻ കോഴിക്കോട് ജില്ലാകമ്മിറ്റി ജില്ലാമെഡിക്കൽ ഓഫീസറോട് അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.പി. ഹമീദ്, ജില്ലാ ട്രഷറർ എം. കെ ജയകൃഷ്ണൻ , പ്രവീൺ. കെ , റഫീഖലി. ടി, മനോജ് കുമാർ പി എന്നിവർ സംബന്ധിച്ചു.