കോഴിക്കോട്: മുതലകുളം മൈതാനിയിൽ എപ്പോഴും പരിപാടികൾ നടക്കാറുണ്ടെങ്കിലും ആർക്കെങ്കിലും മൂത്രശങ്കതോന്നിയാൽ പെട്ടതുതന്നെ. പോരിനൊരു ഇ- ടോയ്ലറ്റ് ഉണ്ടെങ്കിലും ഒരു കാര്യവുമില്ല. കാരണം നിർമിച്ച വർഷംതന്നെ ഉപയോഗശൂന്യമായിരിക്കുകയാണ് ഈ ഇ- ടോയ്ലറ്റ്.
2010- 15 വർഷത്തെ കൗൺസിലിന്റെ സമയത്താണ് ഇവിടെ ഇ- ടോയിലെറ്റ് പണിയുന്നത്. എന്നാൽ വിചാരിച്ചപോലെ കാര്യക്ഷമമായിരുന്നില്ല ട്രായ്ലറ്റിന്റെ പ്രവർത്തനം. തുടർന്ന് പ്രവർത്തനം നിറുത്തിവച്ചതോടെ കരാറുകാർ പൂട്ടിപ്പോകുകയും ചെയ്തു. ഇവിടെ കൂടാതെ നഗരത്തിന്റെ പലഭാഗങ്ങളിലും ഈ- ടോയിലെറ്റ് സംവിധാനമൊരുക്കിരുന്നെങ്കിലും മിക്കതും പ്രവർത്തനക്ഷമമായിരുന്നില്ല. അതുകൊണ്ട്തന്നെ മുഴുവൻ പണവും കോർപ്പറേഷൻ നൽകിയില്ല. എഗ്രിമെന്റ് പൂർത്തിയാക്കി ഇ- ടോയിലെറ്റ് എടുത്തു മാറ്റാൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ കോർപ്പറേഷൻ.
നഗരത്തിന്റെ ഹൃദയഭാഗമായ മുതലകുളത്ത് ഒരു ടോയ്ലെറ്റ് വേണമെന്ന ആവശ്യം ശക്തമാണ്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇവിടെ പരിപാടി നടക്കാറുള്ളതാണ്. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധിയാളുകൾക്ക് ടോയ്ലറ്റ് സൗകര്യമില്ലാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ടേക്ക് എ ബ്രേക്ക് പോലുള്ള സംവിധാനങ്ങൾഉണ്ടാക്കിയാൽ മുതലകുളം മൈതാനിയുടെ വലിയൊരു പോരായിമ പരിഹരിക്കപ്പെടും.
'' നിർമ്മാണതകരാർ മൂലം 2010-15 കൗൺസിലിന്റെ പരാജയപ്പെട്ട പോയ ഒരു പ്രൊജക്ടാണ് ഇ- ടോയിലെറ്റ്. മുതലകുളത്തെ ഇ- ടോയിലെറ്റ് തിരിച്ചെടുത്തുകൊണ്ട് പോകാൻ കോൺട്രാക്റ്റ് നൽകിയവരോട് പറഞ്ഞിട്ടുണ്ട്. കൗൺസിൽ അംഗീകരിച്ചാൽ മോഡുലാർ ടോയിലറ്റ് പോലെയുള്ള മറ്റ് മാർഗങ്ങൾ ആലോചിക്കും
ഡോ. എസ്. ജയ്ശ്രീ, ചെയർപോഴ്സൺ, ഹെൽത്ത്
'' പലരും ഇ- ടോയിലെറ്റിന്റെ സൈഡിൽവരെ മൂത്രമൊഴിക്കും. എപ്പോഴും പരിപാടികൾ നടക്കുന്നതിനാൽ ഇവിടെ ഒരു ടോയ്ലറ്റ് വളരെ അത്യാവശ്യമാണ്. ഗഫൂർ, കച്ചവടക്കാരൻ