കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് ടൗണിൽ സ്ഥാപിച്ച യൂത്ത് കോൺഗ്രസ് കൊടിമരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ യൂത്ത് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി റോബിൻ ജെയിംസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഫൈനാസ് ചെറുവറ്റ ഷിതിൻ ലാൽ ,ജംഷി അടുക്കത്ത് ധ്രുവത് ദിനേശ്, വി ടി ലീനിഷ്, അഷ്ക്കർ പുത്തൻപുര, ജംഷിദ് മജീദ് എന്നിവർ സംസാരിച്ചു.