കോഴിക്കോട്: ജില്ലയിലെ റേഷൻ വിതരണം ജനുവരി 31നകം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 65% കാർഡുടമകളൾ ഈ മാസം 27 വരെ റേഷൻ വാങ്ങി. 27ാം തീയതി 67,565 കാർഡുടമകൾ റേഷൻ വാങ്ങിയിട്ടുണ്ട്. മുൻ മാസങ്ങളിലെ ജില്ലയിലെ ശരാശരി റേഷൻ ഉപഭോഗം 84 മുതൽ 87% വരെയാണ്. ഇന്റർനെറ്റ് തകരാർ മൂലമാണ് ചില സ്ഥലങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടത്. ഇപോസ് മെഷീനിലെ സർവർ തകരാർ പരിഹരിച്ചതിനെ തുടർന്ന് റേഷൻകടകളുടെ പ്രവൃത്തി പുനഃസ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.