സുൽത്താൻ ബത്തേരി: കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തുന്ന രണ്ടംഗ സംഘത്തെ ബത്തേരി പൊലീസ് സെന്റ് മേരീസ് കോളേജ് പരിസരത്ത് വെച്ച് പിടികൂടി. മഞ്ചേരി കിഴക്കേത്തല ഷൈജു (21), ബത്തേരി കുപ്പാടി സ്വദേശി സൂര്യ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് പോയന്റ് മൂന്ന് ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. കാമ്പസുകളിലും സ്‌കൂൾ പരിസരങ്ങളിലും കറങ്ങിനടന്ന് കുട്ടികളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇവർ ലഹരി മരുന്ന് വിൽപ്പന നടത്തുന്നത്. മാരക മയക്കുമരുന്നായ എംഡിഎംഎയാണ് വിദ്യാർത്ഥികൾക്കിടയിലെ കേമൻ. . ബത്തേരി പൊലീസ് എസ്‌ഐ കെ.എൻ.കുമാരൻ, സിപിഒമാരായ ടി.ഡി.സന്തോഷ്, പി.ബിജീഷ്, ബിനീഷ്നായർ എന്നിവരാണ് ലഹരിമരുന്നും പ്രതികളെയും പിടികൂടിയത്.
ഫോട്ടോ--ഷൈജു
സൂര്യ