
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 4,935 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,766 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 102 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 47 പേർക്കും 20 ആരോഗ്യ പരിചരണ പ്രവർത്തകർക്കും പോസിറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,907 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിലുള്ളവരിൽ 4,135 പേർ കൂടി രോഗമുക്തരായി. നിലവിൽ 31,511 പേരാണ് കൊവിഡ് ബാധിതരായുള്ളത്. 35,068 പേർ ക്വാറന്റൈനിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണം 4,685.
നിലവിൽ ആശുപത്രികളിൽ 1128 പേരാണ് ചികിത്സയിലുളളത്. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 25,446 പേരും.