 
ചാത്തമംഗലം: ദയാപുരം റസിഡൻഷ്യൽ സ്‌കൂൾ ഡിജിറ്റൽ ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ബുധനാഴ്ച നടക്കും. രാവിലെ 9.30ന് സൂം പ്ലാറ്റ്‌ഫോമിൽ എറണാകുളം എഡ്സ്റ്റൺ ടെക്‌നോളജീസ് കോ ഫൗണ്ടറും ചീഫ് ടെക്‌നിക്കൽ ഓഫീസറുമായ ജെറിഷ് ഐസക് വർഗീസ് ഉദ്ഘാടനം നിർവഹിക്കും.
സ്‌കൂളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച വർക്കിംഗ് മോഡൽ റോബോട്ടിക്‌സ്, ഐ.ഒ.ടി, വെബ്‌സൈറ്റുകൾ, അനിമേഷനുകൾ, ഗെയിം, മൊബൈൽ ആപ്പുകൾ തുടങ്ങിയവ ഫെസ്റ്റിൽ അവതരിപ്പിക്കും. സ്‌കൂളിന്റെ ഫേസ് ബുക്ക് പേജിലൂടെ തത്സമയ സംപ്രേഷണമുണ്ടാവും.
ഉപഭോക്താക്കളിൽ നിന്ന് നിർമ്മാതാക്കളായി കുട്ടികളെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാഥമികപാഠങ്ങളും കമ്പ്യൂട്ടർ കോഡിംഗും പ്രൈമറിതലം മുതൽ സിലബസിൽ ഉൾപെടുത്തിയ ആദ്യ സ്‌കൂളാണിത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സൈബർ സ്‌ക്വയർ' ആണ് പദ്ധതിയുടെ പ്രയോക്താക്കൾ.