കോഴിക്കോട് : കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ് വിത്ത് ടി.സി.എം.സി ജി.എൻ.എം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 31ന് രാവിലെ ഒൻമ്പത് മണി മുതൽ പത്തര വരെ മലാപ്പറമ്പിലുള്ള ആരോഗ്യകൂടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള രേഖകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.