ഫറോക്ക് : സി.എസ്.എൽ.ടി.സിയായി ഏറ്റെടുത്ത ഫറോക്ക് ഇ.എസ്‌.ഐ ആശുപത്രി പ്രവർത്തനത്തിന് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, മൾട്ടി ടാസ്‌ക് സ്റ്റാഫ് , ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. ഇന്ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ കൂടികാഴ്ച്ച നടത്തും. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. പ്രായപരിധി 18 നും 36 നുമിടയിൽ . കൊവിഡ് ബ്രിഗേഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത : മെഡിക്കൽഓഫീസർ ( എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്‌ട്രേഷൻ) , സ്റ്റാഫ് നഴ്‌സ് (ബി.എസ്.സി / ജി.എൻ.എം ) , മൾട്ടി ടാസ്‌ക് സ്റ്റാഫ് (എസ്.എസ്.എൽ.സി , കമ്പ്യൂട്ടർ , ഓക്‌സിജൻ പ്ലാന്റ് പരിചയം അഭികാമ്യം) , ഡാറ്റാ എൻട്രി ഓപ്പറേറ്റർ ( ഡിഗ്രി / ഡി.സി.എ) . ഫോൺ: 0495 2483245