1
ദേശീയ പാതയുടെ പ്ലാൻ

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പുമൂലം 28 വർഷത്തോളം നിശ്ചലമായ പദ്ധതി

പേരാമ്പ്ര: കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പാതിവഴിയിൽ നിലച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം തുടരണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ജില്ലയിലെ പൂഴിത്തോട് നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ വൈത്തിരി-തരുവണ റോഡിൽ 27.225 കിലോമീറ്ററിൽ പടിഞ്ഞാറത്തറയിൽ അവസാനിക്കുന്ന തരത്തിലുമാണ് പദ്ധതി.

1990- 91 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കുകയും പി.ഡബ്ല്യു.ഡിഏറ്റെക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. വനത്തിനുള്ളിലൂടെ റോഡ് കടന്നു പോകുന്നതിനാൽ നഷ്ടപ്പെടുന്ന ഭൂമിയ്ക്ക് പകരമായി. കോഴിക്കോട് വയനാട് ജില്ലകളിലായി പകരം ഭൂമി വനവത്കരണത്തിനായി ലഭ്യമാക്കി. പൂഴിത്തോട് മുതൽ പടിഞ്ഞാറത്തറ വരെയുള്ള 27.225 കി. മീറ്റർ ബദൽ റോഡിന് 96 ദശലക്ഷം രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭിച്ചതോടെ രണ്ടു ജില്ലകളിലുമായി റോഡ് പണി ആരംഭിക്കുകയും ചെയ്തു. 1992 ൽ തറക്കല്ലിട്ട് ആരംഭിച്ച റോഡ് പണി 25 വർഷങ്ങൾക്ക് ശേഷം കുറ്റിയാംവയൽ പ്രദേശത്തെത്തിയപ്പോൾ ആകെയുള്ളതിന്റെ 8 കിലോമീറ്റർ ദൂരം വനപ്രദേശമാണെന്നും അവിടെ റോഡ് നിർമ്മാണം സാധ്യമാകില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്നും പറഞ്ഞ് അന്നത്തെ സർക്കാർ പ്രവൃത്തി നിറുത്തിവെക്കുകയായിരുന്നു.ആകെയുള്ള 27.225 കിലോമീറ്റർ ദൂരത്തിൽ 12 കിലോമീറ്റ‌ർ പണി തീർത്തിരുന്നു. ഇതിനായി 10 കോടി രൂപയോളം രൂപ ഈ റോഡ് നിർമ്മാണത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു.

റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി പല സന്നദ്ധ സംഘടനകളും പരിശ്രമങ്ങൾ നടത്തുകയും

പ്രധാനമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകുകയും ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന പ്രകാശ് ജാദ് വേക്കറുമായി ചർച്ച വരെ നടത്തിയെങ്കിലും തടസ്സം നീക്കാൻ ഇതുവരെ നടപടിയില്ല.

പദ്ധതി യാഥാർത്ഥ്യമായിരുന്നെങ്കിൽ കോഴിക്കോട് നിന്ന് കൽപ്പറ്റയിലെത്താൻ 16 കിലോമീറ്ററോളം ദൈർഘ്യം കുറയുമായിരുന്നു.നിലവിൽ കർണ്ണാടക സർക്കാർ കുട്ട, ഗോണിക്കുപ്പ വഴി മാനന്തവാടി വരെ റോഡ് പണിത് ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുണ്ട്. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് കൂടെ ഉപയോഗപ്പെടുത്തിയാൽ പൂഴിത്തോട് പടിഞ്ഞാറത്തറ മാനന്തവാടി കുട്ടഗോണി കുപ്പ വഴി ബാഗ്ലൂരിലെക്ക് സുരക്ഷിത ദേശീയപാത സാദ്ധ്യമാകുകയും ചെയ്യും. .

പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡിന് തടസമായി പറയുന്നത് ഇതിൽ വന്യമൃസംരക്ഷണകേന്ദ്രവും നിബിഡ വനവുംഉൾപ്പെടുന്നതും ബാണാസുർ സാഗർ പദ്ധതിയുടെ പ്രാന്തപ്രദേശത്തുകൂടി കടന്നുപോകുന്നു എന്നതുമാണ്. എന്നാൽ നിബിഡ വനവും വന്യമൃഗ സങ്കേതവും ബാണാസുർ സാഗറിന്റെ പ്രാന്തപ്രദേശവും ഒഴിവാക്കി അൽപ്പം പടിഞ്ഞാറ് മാറിയാൽ സുഗമമായി റോഡ് നിർമ്മിക്കാൻ കഴിയും''-

കുര്യൻ പിഡബ്ല്യുഡി റിട്ട. എൻജിനീയർ

'' പൂഴിത്തോട്‌ മൈസൂർ ബാഗ്ലൂർദേശീയ പാത യാഥാർത്ഥ്യമാക്കാൻ
നടപടി വേണം : വരാനിരിക്കുന്ന കാലങ്ങളിലെ ചരക്ക് ഗതാഗതവും യാത്രാ ആവശ്യങ്ങളും താമശ്ശേരി ചുരം റോഡ് വഴി സാദ്ധ്യമാവില്ല. അതിന് പ്രധാനമായി പരിഗണിക്കേണ്ടത് കോഴിക്കോട് പൂഴിത്തോട് വയനാട് കുട്ടഗോന്നികുപ്പ വഴി ബാഗ്ലൂർ റോഡ് തന്നെയാണ് .

കുഞ്ഞിക്കണ്ണൻ ചെറുക്കാട് (സാമൂഹ്യ പ്രവർത്തകൻ)