മാനന്തവാടി: കേരളത്തിന്റെ പൊതുസമൂഹവും ക്രൈസ്തവസമുദായവും നേരിടുന്ന ഗൗരവതരമായ പ്രതിസന്ധികളെകുറിച്ച് സംസാരിച്ച റവ.ഡോ. ആന്റണി തറേക്കടവിലിനെതിരേ സ്വമേധയാ കേസെടുത്ത പൊലീസ് നടപടിയിൽ മാനന്തവാടി രൂപതയുടെ പൊതുകാര്യജാഗ്രതാ സമിതി പ്രതിഷേധിച്ചു. വൈദികന്റെ പ്രസംഗം കലാപ ആഹ്വാനം നൽകുന്നില്ല എന്നതിനാൽ കേസ് തികച്ചും അനാവശ്യമാണ്.
ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്ക് മാത്രമായി നിർമ്മിച്ച ഓഫീസുകളിലും കെട്ടിടങ്ങളിലും വെച്ച് നടത്തുന്ന പരിശീലന പരിപാടികളിലെ പ്രസംഗങ്ങൾ പൊതു ഇടത്തിലെതെന്നു വ്യാഖ്യാനിച്ച് കേസ് എടുക്കുന്നത് തെറ്റായ നടപടിയാണ്.
ഒരാളുടെ അവകാശത്തെ ശരിയായും അതേ വിഷയത്തിൽ മറ്റൊരാളുടെ അവകാശത്തെ തെറ്റായും വ്യാഖ്യാനിച്ച് കേസ് എടുക്കുന്നത് മതപരവും നിയമപരവുമായ വിവേചനമാണ്.
ഇത്തരം നടപടികളിൽ നിന്ന് പിന്മാറാൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകണം. ഡോ.ആന്റണി പറഞ്ഞ കാര്യങ്ങളെ
പിന്തുണയ്ക്കുന്നതായും പൊതുകാര്യജാഗ്രതാ സമിതി വ്യക്തമാക്കി.