വടകര:അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ ഹാർബറിന് സമീപത്തെ കടലിൽ അഞ്ചേക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന കല്ലു പാറയെ സംരക്ഷിക്കാൻ ഉത്തരവായി.
പാറയെ ജൈവ പൈതൃകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നൽകിയ അപേക്ഷ പരിഗണിച്ചും പാറയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തുമാണ് കോഴിക്കോട് ജില്ലാതല ടെക്നിക്കൽ സപ്പോർട്ട് (ടി.എസ്.ജി) നെ ചുമതലപ്പെടുത്തി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഉത്തരവിറക്കിയത്. ഒരു മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കി ബോർഡിനു നൽകണം.