കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോയ സംഭവത്തിൽ പൊലീസ് അനാസ്ഥ ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ചാടിപ്പോയ സംഭവം അറിഞ്ഞ് അര മണിക്കൂറിനകം സ്റ്റേഷന് മുന്നിൽ പ്രവർത്തകർ തടിച്ച് കുടുകയായിരുന്നു.പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.