സുൽത്താൻ ബത്തേരി: കുപ്പാടിയിലെ ബൈക്ക് വർക്ക് ഷോപ്പിൽ വെച്ച് കഞ്ചാവ് പിടികൂടിയ സമയത്ത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ലഹരിവിരുദ്ധ സ്‌ക്വാഡും ആന്റി ഗുണ്ട സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടി. കുപ്പാടി കടമാൻചിറ ശ്രീവിലാസം ശ്രീജേഷ് (32) നെയാണ് ഇന്നലെ ബത്തേരി ടൗണിൽവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം 220 ഗ്രാം കഞ്ചാവുമായി പിടികൂടുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.